കന്നട ട്രാൻസ്ലേറ്റർ നിയമനം

Jun 19, 2026
കന്നട ട്രാൻസ്ലേറ്റർ നിയമനം

കാസർഗോഡ് ജില്ല പട്ടികവർഗ്ഗ വികസന ഓഫീസ് കന്നട ട്രാൻസ്‌ലേറ്ററെ നിയമിക്കുന്നു. യോഗ്യത -ഡിഗ്രി, കന്നട- മലയാളം വിവർത്തനത്തിലുള്ള പരിജ്ഞാനം. ജേണലിസം കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പ്രായപരിധി 20 നും 45 നും മധ്യേ നിയമന കാലാവധി 2026 ജൂലൈ മുതൽ 2027 മാർച്ച് 31 വരെ. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രവർത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റും സഹിതം 23ന് രാവിലെ 11ന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം ഫോൺ 04994255466