വയനാട് ഉരുള്‍പൊട്ടല്‍: സൈന്യത്തിന്റെ തിരച്ചില്‍ തുടങ്ങി
ഒറ്റപ്പെട്ട മേഖലകളിലേക്കും എത്താന്‍ കൂടുതല്‍ സൈനികര്‍ രംഗത്തുണ്ട്.
കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചില്‍ തുടങ്ങി. ഒറ്റപ്പെട്ട മേഖലകളിലേക്കും എത്താന്‍ കൂടുതല്‍ സൈനികര്‍ രംഗത്തുണ്ട്.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 151 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങളൂം മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണുള്ളത്.211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് ലഭിച്ചത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.