വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
എസ്.എസ്.എൽ.സി പാസായതിനു ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിനു ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ, നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ ആഗസ്റ്റ് 15 നു മുമ്പായി പദ്ധതിയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2024-25 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിനു ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിനു ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ, നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ ആഗസ്റ്റ് 15 നു മുമ്പായി പദ്ധതിയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. പ്രസ്തുത അപേക്ഷ വിദ്യാർഥി/വിദ്യാർഥിനി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയതായിരിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.