വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മന്ത്രി വീണാ ജോർജിന് പരിക്ക്
veena george
മലപ്പുറം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽ കാർ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കുണ്ട്. വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം