അഭയകിരണം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു
അശരണരായ വിധകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയിൽ അപേക്ഷിക്കാം
 
                                    തിരുവനന്തപുരം : അശരണരായ വിധകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുന്ന വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായം ലഭിക്കുക. www.schemes.wcd.kerala.gov.in ൽ വിശദവിവരങ്ങൾ ലഭിക്കും. അങ്കണവാടിയിലും ശിശുവികസനപദ്ധതി ഓഫീസുകളിലും തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസിലും വിവരങ്ങളറിയാം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            