നഷ്ടപ്പെടുന്ന സർക്കാർ രേഖകൾക്കു പകരം നൽകുന്നവയിൽ ഡ്യൂപ്ലിക്കേറ്റ് എന്നത് ഒഴിവാക്കി റീ ഇഷ്യൂഡ് എന്നാക്കണമെന്നാവശ്യം

Mar 10, 2026
നഷ്ടപ്പെടുന്ന സർക്കാർ രേഖകൾക്കു പകരം നൽകുന്നവയിൽ ഡ്യൂപ്ലിക്കേറ്റ് എന്നത് ഒഴിവാക്കി റീ ഇഷ്യൂഡ് എന്നാക്കണമെന്നാവശ്യം
aby j jose

പാലാ: സർക്കാർ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കേറ്റുകൾ, ലൈസൻസുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പകരം നൽകുന്ന രേഖകളിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം റീ ഇഷ്യൂഡ്   എന്നാക്കി മാറ്റി നൽകാൻ നടപടി നടപടി സ്വീകരിക്കണമെന്ന്  മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇപ്പോൾ നഷ്ടപ്പെടുന്നവയ്ക്ക് ഡ്യൂപ്ലിക്കേറ്റ് എന്നു രേഖപ്പെടുത്തി നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഡ്യൂപ്ലിക്കേറ്റിന് വ്യാജൻ എന്ന അർത്ഥം ഉള്ളതിനാൽ രേഖകളുടെ ആധികാരികതയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയാക്കുന്നുണ്ട്. ഉപരിപഠനത്തിനോ ജോലിക്കോ ആയി വിദേശരാജ്യങ്ങളിൽ പോകുന്നവർ ഇത്തരം 'ഡ്യൂപ്ലിക്കേറ്റ്' സർട്ടിഫിക്കറ്റുകൾ ഹാജരാക്കുമ്പോൾ പലപ്പോഴും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നു. രേഖയുടെ ഒറിജിനൽ അല്ല എന്ന കാരണത്താൽ പലയിടത്തും ഇവ നിരസിക്കപ്പെടുകയോ പരിശോധനകൾക്കായി നീണ്ട കാലതാമസം നേരിടുകയോ ചെയ്യുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള അതീവ സുരക്ഷാ രേഖകളിൽ സ്വീകരിച്ചിട്ടുള്ള മാതൃക പിൻതുടർന്ന്, കേരളത്തിലെ എല്ലാ സർക്കാർ വകുപ്പുകളും നഷ്ടപ്പെടുന്നവയ്ക്ക് പകരം നൽകുന്ന രേഖകളിൽ 'ഡ്യൂപ്ലിക്കേറ്റ്' എന്നതിന് പകരം റീ-ഇഷ്യൂഡ് എന്നു രേഖപ്പെടുത്തുന്നത് നടപടി സ്വീകരിക്കണമെന്നും ഇത്   പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകുകയും ഭരണപരമായ ആധുനികവൽക്കരണത്തിന് സഹായിക്കുകയും ചെയ്യുമെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.