കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ (KEAM) ജൂണ്‍ 5 മുതല്‍ ഓൺലൈനായി

കേരള എന്‍ജിനീയറിങ് മെഡിക്കല്‍(കീം 2024) പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍.വിപുലമായ ഒരുക്കങ്ങൾ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. പരീക്ഷ നടത്തുക ഓൺലൈനായി.

1,13,447 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ജൂൺ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. ജൂൺ 5 മുതൽ 9 വരെയാണ് പരീക്ഷ നടത്തുക. 198 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറായിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സി ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വെയർ തയാറാക്കിയിരിക്കുന്നത്.

അതേസമയം എൻജിനിയറിങ്/ഫാർമസി കോഴ്‌സിലേക്കുള്ള (കീം 2024) കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ  അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow

Prajeesh N K MADAPPALLY