വി.എച്ച്.എസ്.ഇ സേ/ ഇംപ്ലൂവ്മെന്റ് പരീക്ഷാ വിജ്ഞാപനം
അപേക്ഷകൾ പിഴകൂടാതെ മേയ് 15 വരെയും 600 രൂപ പിഴയോടുകൂടി മേയ് 17 വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം.
തിരുവനന്തപുരം : ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2024 ജൂണിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 12ന് ആരംഭിച്ച് 20ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ മേയ് 15 വരെയും 600 രൂപ പിഴയോടുകൂടി മേയ് 17 വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസ് '0202-01-102-93VHSE Fees'' എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസ്സൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കാം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും www.vhsems.kerala.gov.in പോർട്ടലിൽ നിന്നും ലഭിക്കും.