ത്രിവത്സര എൽ.എൽ.ബി; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
തിരുവനന്തപുരം : ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.