എൽ.എൽ.എം പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക

തിരുവനന്തപുരം :എൽ.എൽ.എം കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.