ഭോപാല്‍ ഐസറില്‍ സമ്മര്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ്
ഡിഗ്രി കഴിഞ്ഞവർക്ക് അവസരം

ഭോപാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), മേയ് 20 മുതല്‍ ജൂലായ് 21 വരെയുള്ള കാലയളവില്‍ നടത്തുന്ന സമ്മര്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിലേക്ക് അപേക്ഷിക്കാം. ബേസിക് സയന്‍സസ്, എന്‍ജിനിയറിങ് സയന്‍സസ്, ഇക്കണോമിക് സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, തുടങ്ങിയ മേഖലകളില്‍ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് പ്രോഗ്രാം. ഐസറിലെ ഫാക്കല്‍ട്ടിയുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍, അവരുടെ ഗവേഷണ പ്രോജക്ടുകളിലൂടെയും അവരുടെ മാര്‍ഗനിര്‍ദേശങ്ങളിലൂടെയും മനസ്സിലാക്കാനുള്ള അവസരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.യോഗ്യത: ബി.എസ്സി./ബി.ടെക്./ബി.എസ്./ബി.എസ്.-എം.എസ്./ബി.ഇ., രണ്ടാം/മൂന്നാം/നാലാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍/അവയില്‍ പഠിക്കുന്നവര്‍; എം.എസ്സി./എം.ടെക്. ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയവര്‍/അതില്‍ പഠിക്കുന്നവര്‍/തത്തുല്യ പ്രോഗ്രാമില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രോജക്ടുകളില്‍ പരമാവധി മൂന്നെണ്ണത്തിനുവരെ ഒരാള്‍ക്ക് അപേക്ഷിക്കാം. സ്ഥാപന വെബ്‌സൈറ്റിലെ ഫാക്കല്‍ട്ടി പേജില്‍നിന്ന് ഗവേഷണപ്രവര്‍ത്തനങ്ങളെപ്പറ്റി മനസ്സിലാക്കാം.
വിശദമായ അറിയിപ്പ് www.iiserb.ac.in ല്‍ ലഭിക്കും. അപേക്ഷ മാര്‍ച്ച് 21 വരെ നല്‍കാം. അക്കാദമിക് മികവ്, നല്‍കുന്ന റൈറ്റപ്പ് എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.
പങ്കെടുക്കുന്നവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതല്ല. ഹോസ്റ്റല്‍ താമസം, ഭക്ഷണം എന്നിവ നല്‍കും. അതിന്റെ ചെലവ് വിദ്യാര്‍ഥി വഹിക്കണം. വിജയകരമായി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ഫാക്കല്‍ട്ടി ഇന്‍ ചാര്‍ജ്, സര്‍ട്ടിഫിക്കറ്റ് നല്‍കും.