പ്രായമായ ആളുടെ ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ; നായയുടെ കടിയേറ്റെന്ന് കൂടെയുണ്ടായിരുന്നവര്‍
ആയുധംകൊണ്ട് മുറിവേറ്റതായാണ് പ്രാഥമികനിഗമനം

ഏന്തയാർ : പ്രായമായ ആളെ ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ ആശുപത്രിയിലെത്തിച്ചു. കൊച്ചുകരുന്തരുവി സ്വദേശി തങ്കപ്പനെ(70)യാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.നായയുടെ കടിയേറ്റാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത്. ഗുരുതരപരിക്കായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആയുധംകൊണ്ട് മുറിവേറ്റതായാണ് പ്രാഥമികനിഗമനം. അബോധാവസ്ഥയിലായതിനാൽ പോലീസിന് തങ്കപ്പന്റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ കാലിലും മുറിവുകളുണ്ട്.വാഗമൺ പോലീസ് അന്വേഷണം ആരംഭിച്ചു.