അഭിഭാഷക ധനസഹായ പദ്ധതി; അപേക്ഷാ തീയതി നീട്ടി
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 14 വരെ ദീർഘിപ്പിച്ചു.

തിരുവനന്തപുരം : നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതി (2024-25) പ്രകാരം ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 14 വരെ ദീർഘിപ്പിച്ചു.