വന്യജീവി ആക്രമണം ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്‍

ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എന്നിവ മെയ് 28 നകം നല്‍കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

വന്യജീവി ആക്രമണം  ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്‍

     ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്സംബന്ധിച്ച വിശദമായ റിപ്പോര്ട്ട് എന്നിവ മെയ് 28 നകം നല്കാന്സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില്ചേര്ന്ന ന്യൂനപക്ഷ കമ്മീഷന്സിറ്റിങ്ങിലാണ് ജില്ലാ കളക്ടര്‍, ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്എന്നിവരോട് കമ്മിഷന്ചെയര്മാന്അഡ്വ.. റഷീദ് റിപ്പോര്ട്ട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം കമ്മീഷന്ആസ്ഥാനത്ത് ഫെബ്രുവരി 27 ന് നടന്ന സിറ്റിങില്നല്കിയ റിപ്പോര്ട്ട് ഭാഗികമായതിനെ തുടര്ന്നാണ് ജില്ലാതല സിറ്റിങ്ങിലേക്ക് പരിഗണിച്ചത്. ജില്ലാതല സിറ്റിങില്പരാതി തീര്പ്പാകാത്ത സാഹചര്യത്തിലാണ് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പദ്ധതികള്‍, നടപ്പാക്കിയവ, തുക വിനിയോഗം, വനം വകുപ്പ് ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്ട്ട് കമ്മീഷന്ആവശ്യപ്പെട്ടത്. കമ്മീഷന് ലഭിച്ച റിപ്പോര്ട്ട് തൃപ്തികരമല്ലെന്ന് കമ്മീഷന്വിമര്ശിച്ചു. വിദേശ പഠനത്തിന് വായ്പക്കായി ധനകാര്യ വികസന കോര്പ്പറേഷനില്അപേക്ഷ നല്കിയ സുല്ത്താന്ബത്തേരി കൈപ്പഞ്ചേരി സ്വദേശിനിയുടെ അപേക്ഷയില്രണ്ട് മാസത്തിനകം തീരുമാനമെടുത്ത് നടപ്പാക്കി കമ്മീഷനെ അറിയിക്കണമെന്ന് ചെയര്മാന്ഉത്തരവിട്ടു. കണിയാമ്പറ്റ വില്ലേജ് ഓഫീസില്കരം സ്വീകരിക്കുന്നില്ലെന്ന അല്ഇര്ഷാദ് ചാരിറ്റബിള്സൊസൈറ്റി അധികൃതരുടെ പരാതിയില്വഖഫ് ബോര്ഡിന്റെ പരിഗണനയിലുള്ള കേസില്വിധി വന്നതിനുശേഷം നടപടി സ്വീകരിക്കാമെന്ന് കമ്മീഷന്വ്യക്തമാക്കി. ചാരിറ്റബിള്സൊസൈറ്റിക്ക് ദാനം നല്കിയ സ്ഥലം പിന്നീട് അതെ വ്യക്തി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. കേസ് ട്രൈബൂണലിന്റെ പരിഗണനയില്ഉള്ളതിനാല്കേസിന്റെ വിധി വന്നാല്കരം സ്വീകരിക്കാന്വില്ലേജ് ഓഫീസര്തയ്യാറാണെന്നും കമ്മീഷന്അറിയിച്ചു. സിറ്റിങില്പരിഗണിച്ച അഞ്ച് പരാതികളില്രണ്ടെണ്ണം തീര്പ്പാക്കി. മൂന്ന് കേസ് അടുത്ത സിറ്റിങിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow