കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവം ; കാസര്‍ഗോഡിന് കിരീടം
കാസർഗോഡ് ജില്ലയിലെ പിലിക്കോട് വെച്ച് നടന്ന അഞ്ചാമത് കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവമായ അരങ്ങില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കാസര്‍ഗോഡിന് കിരീടം. 209 പോയിന്‍റുമായാണ് ആതിഥേയര്‍ കിരീടം ചൂടിയത്. 185 പോയിന്‍റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനവും 96 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം പി.കെ.സൈനബ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു