കീം 2024; താൽക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക

തിരുവനന്തപുരം : എൻജിനീയറിങ്/ഫാർമസി കോഴ്സിലേക്കുള്ള (കീം 2024) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താൽകാലിക ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.