മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവിധ ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്ത് അയല്‍ക്കൂട്ട അംഗങ്ങള്‍
പാചകത്തിനും വിതരണത്തിനും സന്നദ്ധ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നാണ് അയല്‍ക്കുട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവിധ ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്ത് അയല്‍ക്കൂട്ട അംഗങ്ങള്‍. കുടുംബശീസി.ഡി. എസുകളുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പാചകത്തിനും വിതരണത്തിനും സന്നദ്ധ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നാണ് അയല്‍ക്കുട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മേപ്പാടി മൗണ്ട് താബോര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പാചകപുര പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് കുടുംബശ്രീ വനിതകളാണ്.