ബല്ല കുറ്റിക്കാൽ സൂര്യ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം സൂര്യോത്സവം
സൂര്യോത്സവം ' 2 കെ 24 നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അനിൽകുമാർ പാച്ചേരിക്കാൽ അദ്ധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: ബല്ല കുറ്റിക്കാൽ സൂര്യ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം സൂര്യോത്സവം ' 2 കെ 24 നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അനിൽകുമാർ പാച്ചേരിക്കാൽ അദ്ധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം സാജൻസൂര്യ, നാടൻ പാട്ട് കലാകാരി ജയരഞ്ജിത എന്നിവർ വിശിഷ്ടാതിഥികളായി, നഗരസഭ കൗൺസിലർമാരായ കെ.വി. സുശീല, എൻ. ഇന്ദിര, മനു സി. അത്തിക്കോത്ത്, നിധീഷ് കുറുവാട്ട്, പി.കെ. രഘുരാജ്, പ്രവീൺ പൊന്നൻ, ഉണ്ണികൃഷ്ണൻ പൊന്നൻ, സുരേന്ദ്രൻ പാറക്കാടൻ, എം. മഞ്ജുഷ എന്നിവർ,സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ വി.വി. രഞ്ജിരാജ് സ്വാഗതവും സെക്രട്ടറി രവീന്ദ്രൻ കുയിൽവീട് നന്ദിയും പറഞ്ഞു.
What's Your Reaction?