സംസ്ഥാന ബാംബൂ മിഷന്‍ രജിസ്ട്രേഷന് അപേക്ഷിക്കാം
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍, ബാംബൂ മിഷന്‍ എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കേരള ബാംബൂ ഫെസ്റ്റ് ഉൾപ്പെടെയുള്ള ബാംബൂ മിഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിനും ഈ രജിസ്ട്രേഷൻ ആവശ്യമാണ്.

മലപ്പുറം : മുള/ ഈറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല വിദഗ്ധര്‍ക്ക് സംസ്ഥാന ബാംബൂ മിഷന്‍ രജിസ്ട്രേഷന്‍ നല്‍കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍, ബാംബൂ മിഷന്‍ എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കേരള ബാംബൂ ഫെസ്റ്റ് ഉൾപ്പെടെയുള്ള ബാംബൂ മിഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിനും ഈ രജിസ്ട്രേഷൻ ആവശ്യമാണ്. www.keralabamboomission.org എന്ന വെബ്‍സൈറ്റ് വഴി ഓൺലൈനായും നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ജില്ലാ വ്യവസായ കേന്ദ്രം മുഖേന ബാംബൂ മിഷനിലേക്ക് അയച്ചും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത അപേക്ഷകൾ പരിശോധിച്ച ശേഷം അർഹരായവർക്ക് ബാംബൂ മിഷൻ മുള കരകൗശല തിരിച്ചറിയൽ കാർഡ് അനുവദിക്കും. മുള കരകൗശല മേഖലയിൽ പ്രവർത്തിക്കുന്നവർ മലപ്പുറം, ജില്ലാ വ്യവസായ കേന്ദ്രം (0483-2737405) മുഖേനയോ പൊന്നാനി, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, നിലമ്പൂർ, ഏറനാട്, താലൂക്ക് വ്യവസായ ഓഫീസുകൾ മുഖേനയോ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.