നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു
പ്രൊഫ എം കെ സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് നവീകരിച്ച പാ൪ക്കിന്റെ ഉദ്ഘാടനം നി൪വഹിച്ചു.
എറണാകുളം : ഇടപ്പള്ളിയിലെ നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു. നവീകരിച്ച ചങ്ങമ്പുഴ പാർക്ക് പ്രൊഫ എം കെ സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് നവീകരിച്ച പാ൪ക്കിന്റെ ഉദ്ഘാടനം നി൪വഹിച്ചു. അനശ്വരമായ കവിത അവതരിപ്പിച്ച് കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കവിയുടെ ഹൃദയസ്പന്ദനം നക്ഷ്ത്രങ്ങൾക്ക് കേൾക്കുന്ന തരത്തിൽ ഇന്നും മുഴങ്ങുന്നത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരകത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡൻ എം പി, മേയർ എം അനിൽകുമാർ, എം എൽ എ മാരായ ടി ജെ വിനോദ്, പി വി ശ്രീനിജിൻ, ഉമ തോമസ്, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എ ബി സാബു, ജി സി ഡി എ സെക്രട്ടറി ഇന്ദു വിജയനാഥ് തുടങ്ങിയവർ പങ്കെടുത്തു.