കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച വൈകുന്നേരം തുറക്കും.
ബുധനാഴ്ച പ്രത്യേക പൂജകൾ ഉണ്ടാവില്ല. തുടർന്ന് 13 ന് രാവിലെ അഞ്ചിന് നട തുറക്കും.

ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച വൈകുന്നേരം തുറക്കും.
വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.ബുധനാഴ്ച പ്രത്യേക പൂജകൾ ഉണ്ടാവില്ല. തുടർന്ന് 13 ന് രാവിലെ അഞ്ചിന് നട തുറക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 17 ന് രാത്രി പത്തിന് നട അടയ്ക്കും.