ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എല്‍ഡിസി,ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവുകള്‍
182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 3 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ തസ്തികയില്‍ ഒഴിവുകള്‍. 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 3 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.പ്രായം പരിധി - 18 മുതല്‍ 25 വരെ.എല്‍ഡിസി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ് എന്നി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍.
- ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് - ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഇംഗ്ലീഷില്‍ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം(മിനിറ്റില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള വേഗം)
- ഹിന്ദി ടൈപ്പിസ്റ്റ് - 12-ാം ക്ലാസ് പൂര്‍ത്തിയായിരിക്കണം. ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള ടൈപ്പിങ് വേഗം വേണം
- ഡ്രൈവര്‍ - പത്താം ക്ലാസ് ജയം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ അല്ലെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ ഡ്രൈവിങ് പരിചയം
- എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.