ലോക ക്ഷയരോഗ ദിനാചരണം തിങ്കളാഴ്ച

കോട്ടയം: ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗമുക്ത പഞ്ചായത്ത് ജില്ലാതല പുരസ്‌കാര വിതരണവും തിങ്കളാഴ്ച ( മാർച്ച് 24 ) 10.30 ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹോമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ പി. ആർ. അനുപമ അധ്യക്ഷത വഹിക്കും. സബ് കളക്ടർ ഡി. രഞ്ജിത് അവാർഡ് വിതരണം നടത്തും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ടി.ബി. ഓഫീസർ ഡോ. ആശ തെരേസാ ജോൺ വിഷയം അവതരിപ്പിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ. ഡോ. ശ്രീലത, തദ്ദേശ സ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. പ്രസാദ്, ഡപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പി.എൻ. വിദ്യാധരൻ , ഡോ. ടി.കെ. ബിൻസി, റെഡ് ക്രോസ് വൈസ് ചെയർമാൻ ജോബി തോമസ്, കോട്ടയം ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, കോട്ടയം നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പൽ എം.എ. ബീന, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡോ. കെ.എം. ശ്രീജ എന്നിവർ പ്രസംഗിക്കും.