ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്.
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം നൽകാനുള്ള വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്കൂളിന്റെ പേരുമാണ് ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങൾ തിരിച്ചറിയാനുള്ള മാർഗം.നിറംമാറ്റുന്നതോടെ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ. 6000 ഡ്രൈവിങ് സ്കൂളുകളിലായി മുപ്പതിനായിരത്തോളം വാഹനങ്ങളാണുള്ളത്. ഇത്രയും വാഹനങ്ങൾ ഒന്നര മാസത്തിനുള്ളിൽ മാറ്റങ്ങൾക്ക് വിധേയമാകേണ്ടിവരും.എന്നാൽ ടൂറിസ്റ്റ് ബസുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്പോര്‍ട് അതോറിറ്റി തള്ളി. ഡ്രൈവിങ് സ്കൂള്‍ ഉടമകളുമായും ടൂറിസ്റ്റ് ബസ് ഓപറേറ്റര്‍മാരുമായും നടത്തിയ ചര്‍ച്ചക്കു ശേഷം നടന്ന യോഗത്തിലാണ് ഇത് തീരുമാനമായത്.