കോട്ടയം ജില്ലാ ക്ഷീരസംഗമം 21,22,23 തീയതികളില്‍ കാഞ്ഞിരപ്പളളിയില്‍

കാഞ്ഞിരപ്പളളി : ക്ഷീര വികസന വകുപ്പ്,
ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന തമ്പലക്കാട് നോര്‍ത്ത് ക്ഷീര സംഘത്തിന്‍റെ അതിധേയത്വത്തില്‍ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമം 2025 ആഗസ്റ്റ് 21,22,23 തീയതികളില്‍ വിവിധ പരിപാടികളോടെ തമ്പലക്കാട് സെന്‍റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയം, ഗവ.എല്‍.പി സ്കൂള്‍ തമ്പലക്കാട്, കാഞ്ഞിരപ്പളളി എസ്സി ബാങ്ക് വക സ്ഥലം എന്നീ മൂന്ന് വേദികളിലായിട്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലാ ക്ഷീരകര്‍ഷക സംഘമവും,കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഓണമധുരം പദ്ധതിയുടെ സംസ്ഥാനതല ഉല്‍ഘാടനവും ബഹു.മ്യഗസംരക്ഷണ- ക്ഷീരവകുപ്പ് മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി നിര്‍വ്വഹിക്കുന്നു.ബഹു. സഹകരണ -തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എന്‍.വാസുവന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എം.എല്‍.എ , ആന്‍റോ ആന്‍റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍, ജില്ലയിലെ മുഴുവന്‍ എം.എല്‍.എ മാര്‍.എം.പിമാര്‍, ,ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍,ക്ഷീരവികസന വകുപ്പ് മേധാവികള്‍, ക്ഷീര സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കും. ജില്ലയിലെ 72 പഞ്ചായത്തുകളിലായി 11 ബ്ലോക്കുപഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന 272 ക്ഷീര സംഘങ്ങളിലെ ആയിരക്കണക്കിന് ക്ഷീര കര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിളംമ്പരവാഹനറാലി, നൂറുകണക്കിന് കന്നുകാലികളുടെ പ്രദര്‍ശന മല്‍സരം, ക്ഷിര കര്‍ഷകര്‍ക്കുളള ശില്‍പശാലകള്‍, ക്ഷീരജാലകം, എക്സിബിഷന്‍,ഗവ്യജാലകം, ക്ഷീരപ്രഭ, കര്‍ഷക സെമിനാര്‍, നാട്ടറിവുകള്‍,ക്ഷീര കര്‍ഷകരുടെ കലാസദ്ധ്യ,പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ക്ഷീര വികസന വകുപ്പ് ജില്ലാ ഡയറക്ടര്‍ ശാരദ സി.ആര്‍, അസി.ഡയറക്ടര്‍,ബിജി വിശ്വനാഥ്, ക്വാളിറ്റി കണ്‍ട്രോളിംഗ് ഓഫീസര്‍ ജ്വാഗ്ലിന്‍ ഡോമെനിക്ക്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ റ്റി.എസ് ഷീഹാബുദ്ദീന്‍, തമ്പലക്കാട് നോര്‍ത്ത് സംഘം സെക്രട്ടറി സണ്ണി ജേയ്ക്കബ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു