എൻജിനീയറിങ് ഡിപ്ലോമ:സീറ്റ് ഒഴിവ്
ആഗസ്റ്റ് 29 മുതൽ 31 വരെയാണ് സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിലെ പോളിടെക്‌നിക് ഡിപ്ലോമയിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 29 മുതൽ 31 വരെയാണ് സ്‌പോട്ട് അഡ്മിഷൻ. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാത്തവർക്കും അഡ്മിഷനായി നേരിട്ട് ഹാജരാകാം.അപേക്ഷകർ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടക്ട് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും ആധാറിന്റെ പകർപ്പ്, ആവശ്യമായ ഫീസ് (ഓൺലൈൻ) എന്നിവ സഹിതം കോളേജിൽ എത്തണം. പിന്നാക്ക വിഭാഗക്കാർക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങൾക്ക്: 9142022415, 9895983656, 9995595456, 9497000337, 9496416041.