ഡിഗ്രി വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ കോളർഷിപ്പിന് അപേക്ഷിക്കാം
ഡിഗ്രി വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ കോളർഷിപ്പിന് അപേക്ഷിക്കാം
ഡിഗ്രി വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
കോളജ്/സർവകലാശാലാ വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള 2025-26 ലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ബിരുദതലത്തിൽ 12,000 രൂപ, ബിരുദാനന്തര തലത്തിൽ 20,000 രൂപ എന്ന ക്രമത്തിലാണ് വാർഷിക സ്കോളർഷിപ്.
യോഗ്യത
പ്ലസ് ടു പരീക്ഷയിൽ 80 % മുകളിൽ മാർക്ക് നേടി, ഏതെങ്കിലും റഗുലർ ബിരുദ പ്രോഗ്രാമിന് ഒന്നാം വർഷ ക്ലാസിൽ ചേർന്നവരായിരിക്കണം.
കുടുംബ വാർഷിക വരുമാനം നാലര ലക്ഷം രൂപ കവിയരുത്.
മുൻ വർഷങ്ങളിൽ സ്കോളർഷിപ് ലഭിച്ചവർക്ക് പുതുക്കുന്നതിനും അവസരമുണ്ട്. ഡിസ്റ്റൻസ്/ ഓൺലൈൻ /ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി: 31/9/2025