സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98
വിജയം 86.98 ശതമാനം 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്
ന്യൂഡൽഹി : സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലംഅറിയാവുന്നതാണ്.തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്.നിരവധി വ്യാജ സർക്കുലറുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ട് വിദ്യാർത്ഥികൾ ഇവയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന അറിയിപ്പിൽ വിശ്വസിക്കണമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നൽകുന്നു.