അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു.
റഗുലർ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ഗവ ഐ ടി ഐ ആറ്റിങ്ങലിൽ 2019-2021 ൽ അഡ്മിഷൻ നേടിയ രണ്ടു വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയിനികൾ, 2020 മുതൽ 2023 വരെ ഒരു വർഷ രണ്ടു വർഷ ട്രേഡുകളിൽ അഡ്മിഷൻ നേടിയ ട്രെയിനികൾ എന്നിവരിൽ റഗുലർ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികൾക്ക് അപേക്ഷിക്കാം. യോഗ്യരായ ട്രെയിനികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 9 ന് വൈകിട്ട് 5 ന് മുൻപ് പ്രിൻസിപ്പാൾ മുൻപാകെ ഹാജരായി പരീക്ഷ എഴുതാനുള്ള അവസരം പ്രയോജനപ്പെടുത്തണം.