ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 5 മുതൽ

അലോട്ടമെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ ഏഴിന് വൈകിട്ട് നാലിനു മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ, പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 5 മുതൽ

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in  ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 5 മുതൽ ജൂൺ 7, വൈകിട്ട് നാലുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർത്ഥിക്ക് താത്കാലിക പ്രവേശനം നേടാം.

അലോട്ടമെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ ഏഴിന് വൈകിട്ട് നാലിനു മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ, പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.

അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അലോട്മെന്റ് വിവരങ്ങൾ മനസിലാക്കാനും, പ്രിന്റ് എടുക്കാനും കഴിയും

What's Your Reaction?

like

dislike

love

funny

angry

sad

wow

Prajeesh N K MADAPPALLY