മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു

തിരുവനന്തപുരത്തായിരുന്നു അന്ത്യം. മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായിരുന്നു.

Jun 4, 2024
മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു
veteran-journalist-brp-bhaskar-passed-away

തിരുവനന്തപുരം  : മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായിരുന്നു.എഴ് പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ദ് ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു.പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രമ. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി മാധ്യമപ്രവര്‍ത്തകയായിരുന്നു. 2019 ല്‍ അന്തരിച്ചു. മരുമകന്‍: ഡോ.കെ.എസ് ബാലാജി.1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. പിതാവ് ഏ.കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു.  1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ:രമ ബി.ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.