സ്പെഷ്യൽ അലോട്ട്മെന്റ്

Oct 9, 2026
സ്പെഷ്യൽ അലോട്ട്മെന്റ്

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ 2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിനും നഴ്‌സിങ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിനും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീസ് പെയ്‌മെന്റ് സ്ലിപ്പ് മുഖേനയോ ഓൺലൈനായോ ഒക്ടോബർ 12നകം ടോക്കൺ ഫീസ് അടച്ച് 13നകം പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.