വയനാട് ജില്ലയിൽ കൽപ്പറ്റ, സുൽത്താൻ ബത്തേരി, പനമരം, മനന്തവാടി ബ്ലോക്കുകളിലായി രൂപീകരിച്ച സീഡ് സൊസൈറ്റികളുടെ ഉദ്ഘാടന കർമ്മം കൽപ്പറ്റ ട്രഡൻ്റ് ആർക്കേഡിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ അഡ്വ: ഐസക്ക് ടി വി ഉദ്ഘാടനം ചെയ്തു. സമൂഹ്യ പരിവർത്തനത്തിനും, കുടുംബ ഭദ്രതക്ക് ഉതകുന്ന സാമ്പത്തിക ഉന്നമനത്തിനും സിഡ് സൊസൈറ്റികൾ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. സ്പീയാർഡ്സ് (സർദ്ദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ്) ചെയർ പേഴ്സൺ ശ്രീമതി ഷീബ സുരേഷ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോർഡിനേറ്റർമാർക്കും, ഫിൽഡ് കോർഡിനേറ്റർമാർക്കുമുള്ള റെമ്യൂണറേഷൻ സ്പീയാർഡ്സ് ജനറൽ സെക്രട്ടറി ശ്രീമതി സുമ അനിൽകുമാർ ചടങ്ങിൽ കൈമാറി. നാല് ബ്ലോക്കുകൾക്കുമുള്ള റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം സുൽത്താൻ ബത്തേരി ഡിവിഷൻ കൗൺസിലർ പ്രമോദ് കെ. എസ് എന്നവരും കോപ്പറേറ്റീവ് ആർബൻ ബാങ്ക് ഡയറക്ടർ ബിന്ദു സുധീർ ബാബുവും, വെള്ളമുണ്ട മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മമ്മുട്ടി എന്നിവർ ചേർന്ന് അതാത് ബ്ലോക്കിലെ സീഡ് ഭാരവാഹികൾക്ക് നൽകി. സീഡ് വയനാട്ടിൽ നടപ്പിലാക്കുന്ന ആദ്യ പ്രോജക്ടുകളായ ബയോബിൻ, ലാപ്ടോപ്പ് എന്നിവയുടെ ഉദ്ഘാനം കൽപ്പറ്റ മുനിസിപ്പൽ കൗൺസിലറും പ്രതിപക്ഷ നേതാവുമായ ശ്രീരാമൻ നിർവ്വഹിച്ചു. 3500 രൂപ വില വരുന്ന ബയോബിൻ 1750 രൂപക്കും, 60,000 രൂപ വില വരുന്ന എച്ച് പി ലാപ്ടോപ്പ് 30,000 രൂപക്ക് നൽകുന്ന വിവരവും അറിയിച്ചു. 50 % ഗുണഭോത്കൃത വിഹിതവും (50 % പദ്ധതി സഹായവും) അടച്ച് ആവിശ്യക്കാർകിത് കൈപ്പറ്റാം എന്നദ്ദേഹം പറഞ്ഞു.
സപീയാർഡ്സിൻ്റെ ചീഫ് പ്രോജക്ട് കോർഡിനേറ്റർ അനന്തു കൃഷ്ണ പദ്ധതി വിശദീകരണം നടത്തി. നാഷണൽ എൻ ജി ഒ കോൺഫെഡറേഷനിൽ അംഗമായ സ്പീയാർഡ്സിൻ്റെ ഇപ്ലിമെൻ്റിംഗ് എജൻസിയാണ് സീഡ്, അതുവഴി നടപ്പിലാക്കുന്ന പ്രോജക്ടുകൾ അൻപത് ശതമാനം ഗുണഭോക്തൃത വിഹിതവും, അൻപത് ശതമാനം പദ്ധതി വിഹിതവുമയാണ് സ്പീയാർഡ്സ് നൽകുന്നതെന്ന് വിശദീകരിച്ചു. ബത്തേരി ബ്ലോക്ക് സീഡ് സൊസൈറ്റി ഭാരവാഹികളായ പ്രസിഡൻ്റ് സരസ്വതി ടി എം, സെക്രട്ടറി ഷിജ സുരേഷ്, ട്രഷറർ ജിഷമോൾ കെ ടി കൽപ്പറ്റ ബ്ലോക്ക് സീഡ് സൊസൈറ്റി ഭാരവാഹികളായ ജോൺ മാത്യു, എബിൻ തോമസ്, സമിത പ്രിയ പനമരം ബ്ലോക്ക് സീഡ് സൊസൈറ്റി ഭാരവാഹികളായ രജീഷ് പി ആർ, സെമിന പി, സുബാഷ് പി ആർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു. വയനാട് ഡി പി എം സോണി ആസാദ് കെ കെ സ്വാഗതം പറഞ്ഞ യോഗത്തിൽ ജാൻസി എൻ ജെ നന്ദി അറിയിച്ചു.