വംശനാശഭീഷണി നേരിടുന്ന ഭീമന്‍ പാലപ്പൂവന്‍ ആമയുടെ മുട്ടകള്‍ പയസ്വിനി പുഴക്കരയില്‍
വംശനാശഭീഷണി നേരിടുന്ന ഭീമന്‍ പാലപ്പൂവന്‍ ആമയുടെ മുട്ടകള്‍ പയസ്വിനി പുഴക്കരയില്‍നിന്ന് ലഭിച്ചു. വനപാലകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇവ സംരക്ഷിച്ച് വിരിയിച്ചെടുക്കാന്‍ വേണ്ട ഒരുക്കങ്ങളെല്ലാമായി. കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി ചൊട്ടയിലാണ് 37 മുട്ടകള്‍ ലഭിച്ചത്. പാലക്കാല്‍ കെ. മോഹന്‍കുമാറാണ് വീടിന് മുന്നില്‍ പുഴക്കരയില്‍ നില്‍ക്കവെ വെള്ളത്തില്‍നിന്ന് ആമ കരയിലേക്ക് കയറുന്നത് കണ്ടത്. വെള്ളത്തില്‍നിന്ന് രണ്ട് മീറ്ററോളം കരയിലെത്തിയ ആമ മണലില്‍ കുഴിയുണ്ടാക്കി. മുട്ടയിട്ടശേഷം കുഴി മൂടി തിരികെ പോയി. മോഹന്‍കുമാര്‍ അറിയിച്ചതനുസരിച്ച് മരുമകള്‍ പി. ചിത്ര, പ്രദേശവാസി ചന്ദ്രന്‍ ചെമ്പക്കാട് എന്നിവരും ആമയെ നിരീക്ഷിക്കാന്‍ ഒപ്പം ചേര്‍ന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ജയകുമാരന്‍, എം. സുന്ദരന്‍ എന്നിവരും സ്ഥലത്തെത്തി. കാസര്‍കോട് താമസിച്ച് പാലപ്പൂവന്‍ ആമയെപ്പറ്റി ഗവേഷണം നടത്തുന്ന ഉത്തര്‍പ്രദേശുകാരി ആയുഷി ജെയിനും എത്തി. ഇവിടെ മുട്ടകള്‍ സുരക്ഷിതമായിരിക്കില്ല എന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ മോഹന്‍കുമാറിന്റെ വീട്ടുമുറ്റത്താണ് മുട്ടകള്‍ സുക്ഷിച്ചിട്ടുള്ളത്. വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ പുഴക്കരയില്‍നിന്നുള്ള മണല്‍ നിറച്ചു. ഇതിനകത്താണിപ്പോള്‍ മുട്ടകള്‍ ഉള്ളത്. 60 ദിവസമെടുക്കും വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍. ശേഷം ഇവയെ പുഴയില്‍ ഇറക്കിവിടും. മുന്‍ സൈനികനും പ്രദേശവാസിയുമായ ടി. കൃഷ്ണന്‍, വിശാഖ് പാലക്കല്‍, മധു അരമനപ്പടി, അബ്ദുള്ളക്കുഞ്ഞി തുടങ്ങിയവരും നേതൃത്വം നല്‍കി. വംശനാശഭീഷണി പാലപ്പൂവന്‍ ആമ ഏഷ്യന്‍ ജയന്റ് സോഫ്റ്റ്‌ഷെല്‍ ടര്‍ട്ടില്‍ അഥവാ കാന്റോര്‍സ് ജയന്റ്‌റ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ എന്നാണ് അറിയപ്പെടുന്നത്. ഐയുസിഎന്‍ റെഡ് ലിസ്റ്റിലെ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെട്ടതാണ്. പൂര്‍ണ വളര്‍ച്ചയെത്തിയവയ്ക്ക് ഒരു മീറ്ററോളം നീളവും 100 കിലോ ഭാരവും ഉണ്ടാകും. സംരക്ഷിക്കണം 1977-ലാണ് ഇവിടെ താമസം തുടങ്ങിയത്. 1983-ലാണ് ആദ്യമായി ചൊട്ട പുഴയില്‍ പാലപ്പൂവന്‍ ആമയെ കണ്ടത്. പിന്നീട് 2020-ലാണ് ഒരു ആമയെ കണ്ടത്. ശേഷം കാണുന്നത് ഇപ്പോഴാണ്. ഇതേപുഴയില്‍ താഴെ പാണ്ടിക്കണ്ടം, ബാവിക്കര, കുട്ട്യാനം പ്രദേശങ്ങളില്‍ കാണാറുണ്ടത്രേ. മണല്‍വാരുന്നതും മീന്‍പിടിക്കാന്‍ വലയിടുന്നതും മറ്റും ഇവയ്ക്ക് ഭീഷണിയാണ്. അതിനാല്‍ അധികൃതര്‍, വനപാലകര്‍ എന്നിവര്‍ പ്രദേശത്ത് നിരന്തരം പരിശോധന നടത്തണം.കുണ്ടംകുഴി: വംശനാശഭീഷണി നേരിടുന്ന ഭീമന്‍ പാലപ്പൂവന്‍ ആമയുടെ മുട്ടകള്‍ പയസ്വിനി പുഴക്കരയില്‍നിന്ന് ലഭിച്ചു. വനപാലകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇവ സംരക്ഷിച്ച് വിരിയിച്ചെടുക്കാന്‍ വേണ്ട ഒരുക്കങ്ങളെല്ലാമായി. കുണ്ടംകുഴി ചൊട്ടയിലാണ് 37 മുട്ടകള്‍ ലഭിച്ചത്. പാലക്കാല്‍ കെ. മോഹന്‍കുമാറാണ് വീടിന് മുന്നില്‍ പുഴക്കരയില്‍ നില്‍ക്കവെ വെള്ളത്തില്‍നിന്ന് ആമ കരയിലേക്ക് കയറുന്നത് കണ്ടത്. വെള്ളത്തില്‍നിന്ന് രണ്ട് മീറ്ററോളം കരയിലെത്തിയ ആമ മണലില്‍ കുഴിയുണ്ടാക്കി. മുട്ടയിട്ടശേഷം കുഴി മൂടി തിരികെ പോയി. മോഹന്‍കുമാര്‍ അറിയിച്ചതനുസരിച്ച് മരുമകള്‍ പി. ചിത്ര, പ്രദേശവാസി ചന്ദ്രന്‍ ചെമ്പക്കാട് എന്നിവരും ആമയെ നിരീക്ഷിക്കാന്‍ ഒപ്പം ചേര്‍ന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ജയകുമാരന്‍, എം. സുന്ദരന്‍ എന്നിവരും സ്ഥലത്തെത്തി. കാസര്‍കോട് താമസിച്ച് പാലപ്പൂവന്‍ ആമയെപ്പറ്റി ഗവേഷണം നടത്തുന്ന ഉത്തര്‍പ്രദേശുകാരി ആയുഷി ജെയിനും എത്തി. ഇവിടെ മുട്ടകള്‍ സുരക്ഷിതമായിരിക്കില്ല എന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ മോഹന്‍കുമാറിന്റെ വീട്ടുമുറ്റത്താണ് മുട്ടകള്‍ സുക്ഷിച്ചിട്ടുള്ളത്. വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ പുഴക്കരയില്‍നിന്നുള്ള മണല്‍ നിറച്ചു. ഇതിനകത്താണിപ്പോള്‍ മുട്ടകള്‍ ഉള്ളത്. 60 ദിവസമെടുക്കും വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍. ശേഷം ഇവയെ പുഴയില്‍ ഇറക്കിവിടും. മുന്‍ സൈനികനും പ്രദേശവാസിയുമായ ടി. കൃഷ്ണന്‍, വിശാഖ് പാലക്കല്‍, മധു അരമനപ്പടി, അബ്ദുള്ളക്കുഞ്ഞി തുടങ്ങിയവരും നേതൃത്വം നല്‍കി. വംശനാശഭീഷണി പാലപ്പൂവന്‍ ആമ ഏഷ്യന്‍ ജയന്റ് സോഫ്റ്റ്‌ഷെല്‍ ടര്‍ട്ടില്‍ അഥവാ കാന്റോര്‍സ് ജയന്റ്‌റ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ എന്നാണ് അറിയപ്പെടുന്നത്. ഐയുസിഎന്‍ റെഡ് ലിസ്റ്റിലെ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെട്ടതാണ്. പൂര്‍ണ വളര്‍ച്ചയെത്തിയവയ്ക്ക് ഒരു മീറ്ററോളം നീളവും 100 കിലോ ഭാരവും ഉണ്ടാകും. സംരക്ഷിക്കണം 1977-ലാണ് ഇവിടെ താമസം തുടങ്ങിയത്. 1983-ലാണ് ആദ്യമായി ചൊട്ട പുഴയില്‍ പാലപ്പൂവന്‍ ആമയെ കണ്ടത്. പിന്നീട് 2020-ലാണ് ഒരു ആമയെ കണ്ടത്. ശേഷം കാണുന്നത് ഇപ്പോഴാണ്. ഇതേപുഴയില്‍ താഴെ പാണ്ടിക്കണ്ടം, ബാവിക്കര, കുട്ട്യാനം പ്രദേശങ്ങളില്‍ കാണാറുണ്ടത്രേ. മണല്‍വാരുന്നതും മീന്‍പിടിക്കാന്‍ വലയിടുന്നതും മറ്റും ഇവയ്ക്ക് ഭീഷണിയാണ്. അതിനാല്‍ അധികൃതര്‍, വനപാലകര്‍ എന്നിവര്‍ പ്രദേശത്ത് നിരന്തരം പരിശോധന നടത്തണം.


