ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യനായി ടെലികോം ടവറുകള്‍ പോലെ ചാര്‍ജിങ് സ്റ്റേഷനുകൾ വരുന്നു
ഇലക്ട്രിക് വാഹന ഉടമകള്‍ അലയേണ്ടി വരില്ല ,ടെലികോം ടവറുകള്‍ പോലെ ചാര്‍ജിങ് സ്‌റ്റേഷനുകളും വരുന്നു
ന്യൂഡൽഹി : ലക്ട്രിക് വാഹന വിപണിയില്‍ പുത്തന്‍ മാറ്റത്തിനൊരുങ്ങി വാഹന നിര്‍മാതാക്കള്‍. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യനായി ടെലികോം ടവർ നെറ്റ്‌വര്‍ക്കിന് സമാനമായ രീതിയില്‍ കൂടുതല്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ പൊതു ഇടങ്ങളിൽ സ്ഥാപിക്കും. ടാറ്റ മോട്ടോര്‍സ്, മാരുതി സുസുകി, മഹിന്ദ്രാ ആന്റ് മഹീന്ദ്രാ തുടങ്ങി വാഹന നിർമാണമേഖലയിലെ വമ്പന്‍മാരാണ് ഇത്തരത്തിലൊരു നീക്കത്തിന് ഒരുങ്ങുന്നത്.
ആദ്യ ഘട്ടിത്തില്‍ ഇന്ത്യയിലെ നൂറു നഗരങ്ങളിലായി ചാര്‍ജിങ് നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ആയിരം നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. തിരക്കുകളില്ലാതെ ഉപഭോക്താക്കള്‍ക്ക് യാത്ര സുഖമമാക്കാന്‍ ഇതിലൂടെ സാധിക്കും. അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പൊതു ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കാനാണ് മാരുതി പദ്ധതിയിടുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. നിലവില്‍ 95% ഇലക്ട്രിക് വാഹന ഉപഭോക്തക്കളും വീട്ടില്‍ തന്നെയാണ് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്.
ടാറ്റ മോട്ടോര്‍സ് 250-ല്‍ പരം നഗരങ്ങളിലെ ഡീലര്‍ ഔട്ട്ലെറ്റുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ 1.4 ലക്ഷം ഇലക്ട്രിക് വാഹന പോര്‍ട്ടുകള്‍ വീടുകളില്‍ ടാറ്റ മോട്ടോര്‍സ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.