കെ പി ഷാജിയെ അനുസ്മരിച്ചു.

.കേരളത്തിലെ ഏറ്റവും നല്ല അക്ഷയാ കേന്ദ്രത്തിനുള്ള അവാർഡ് നേടിയ വി പി രാജേഷിനേയും,എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദിത്യ സത്യനെ അനുമോദിച്ചു.

Oct 18, 2025
കെ പി ഷാജിയെ അനുസ്മരിച്ചു.

അക്ഷയ സംരംഭകൻ,  അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് CITU സംസ്ഥാന വൈസ് പ്രസിഡൻ്റ്,കോഴിക്കോട് ജില്ലാ സെക്രട്ടറി  എന്നീ നിലകളിൽ പ്രവർത്തിച്ച കെ പി ഷാജിയെ അനുസ്മരിച്ചു അനുസ്മരണ സമ്മേളനം സിഐടിയു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സ:മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് CITU കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സ:കെഎം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ ഏറ്റവും നല്ല അക്ഷയാ കേന്ദ്രത്തിനുള്ള അവാർഡ് നേടിയ വി പി രാജേഷിനേയും,എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദിത്യ സത്യനെ അനുമോദിച്ചു.

പരിപാടിയിൽ ശ്യാം സുന്ദർ ബിജോയ്,
എം കെസുധാകരൻ,ജിതിൻ രാജ് , വി പി രാജേഷ്,പ്രസീദ എന്നിവർ സംസാരിച്ചു .
അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി എം കെ ഹെഗൽ സ്വാഗതവും. സി ഷാജി നന്ദിയും രേഖപ്പെടുത്തി.

Prajeesh N K MADAPPALLY