ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ;കേരളത്തിൽ രജിസ്ട്രേഷൻ ഉടൻ,70 കഴിഞ്ഞവർക്ക് പ്രതിവർഷം അഞ്ചുലക്ഷത്തിന്റെ പരിരക്ഷ

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ

Sep 12, 2024
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ;കേരളത്തിൽ രജിസ്ട്രേഷൻ ഉടൻ,70 കഴിഞ്ഞവർക്ക് പ്രതിവർഷം  അഞ്ചുലക്ഷത്തിന്റെ പരിരക്ഷ
helth insurance registration kerala

സോജൻ ജേക്കബ്

കോട്ടയം :കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാർഗരേഖ ലഭ്യമായാൽ ഉടനെ  കേരളത്തിൽ  രജിസ്‌ട്രേഷൻ ആരംഭിക്കും;70 കഴിഞ്ഞവർക്ക് വരുമാന പരിധി നോക്കാതെ അഞ്ചു ലക്ഷത്തിന്റെ ആരോഗ്യപരിരക്ഷ ലഭിക്കും .കേന്ദ്രപദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയെ കേരളത്തിലെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (കാസ്പ് ) യുമായി യോജിപ്പിച്ചാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത് .  കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീം (സിജിഎച്ച്എസ്). എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം ( ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങി മറ്റ് പൊതു ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് നിലവിലുള്ള പദ്ധതിയോ അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് പദ്ധതിയോ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. സ്വകാര്യ ഇൻഷുറൻസ് പോളിസി എടുത്തവർക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർക്കും പുതിയ പദ്ധതിയിൽ ചേരാൻ അർഹതയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.

അറിയാം ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് / കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ

സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി). കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന 42ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് (ഏകദേശം 64 ലക്ഷം ഗുണഭോക്താക്കള്‍) ദ്വിതീയ, ത്രിതീയ തലപരിചരണത്തിനും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ (കെ എ എസ് പി).

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാ ആരോഗ്യ പരിരക്ഷകളും സംയോജിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നു. ആര്‍ എസ് ബി വൈ (കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സംയോജിത പദ്ധതി, പ്രീമിയം 60:40 അനുപാതത്തില്‍ പങ്കിടുന്നു), സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ് (കേരളസര്‍ക്കാര്‍ പൂര്‍ണമായും സ്‌പോണ്‍സര്‍ ചെയ്ത പദ്ധതി, അതായത് മുഴുവന്‍ പ്രീമിയവും സംസ്ഥാനം അടയ്ക്കുന്നു ), മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – എസ്ചിസ് (ആര്‍എസ്ബിവൈ / ചിസ്‌കുടുംബങ്ങളിലെ 60 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന ഗുണഭോക്താക്കള്‍ക്കും നല്‍കി വരുന്ന പദ്ധതി. ഒരുഗുണഭോക്താവിന് 30,000രൂപ അധിക കവറേജ്‌നല്‍കി വരുന്നു), കരുണ്യ ബെനവലന്റ്ഫണ്ട്-കെബിഎഫ് (ലോട്ടറി വകുപ്പ് വഴി നടപ്പിലാക്കിയ ട്രസ്റ്റ്‌മോഡല്‍ പദ്ധതി) ഒപ്പം ആയുഷ്മാന്‍ ഭാരത് – പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെവൈ) എന്നിവ കാരുണ്യ ആരോഗ്യ സൂരക്ഷാ പദ്ധതിയുമായി (കെ എ എസ് പി) ഒരുമിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്പി.എംജെവൈ പദ്ധതി. ദ്വിത്വീയ ത്രിദീയ തല ചികിത്സക്കായി പ്രതിവര്‍ഷം 5 ലക്ഷം രൂപ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ഈ പദ്ധതിയില്‍ ഏകദേശം 50 കോടി ഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരും ഈ ജനവിഭാഗം. ഇതു പ്രധാനമായും യഥാക്രമം ഗ്രാമ-നഗര പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് 2011(എസ്ഇസിസി 2011)യും തൊഴിലും അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിച്ചിട്ടുള്ളത്. 2008ല്‍ ആരംഭിച്ച നിലവിലുള്ള രാഷ്ട്രീയ സ്വയം ഭീമ യോജന (ആര്‍ എസ് ബി വൈ) ഇതില്‍ഉള്‍പ്പെടുന്നു. പിഎംജെവൈ പദ്ധതി പ്രകാരം മേല്‍പരാമര്‍ശിച്ചിരിക്കുന്ന കവറേജില്‍ ആര്‍ എസ് ബി വൈ പദ്ധതി ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ 2011-എസ്‌ഇസിസി ഡാറ്റാബേസില്‍ ഇല്ലാത്തതുമായ കുടുംബങ്ങളും ഉള്‍പ്പെടുന്നു. പിഎംജെവൈ പദ്ധതിക്ക് പൂര്‍ണമായും സര്‍ക്കാര്‍ ധനസഹായം നല്‍കി വരുന്നു, നടപ്പാക്കാനുള്ള ചെലവ് പൂര്‍ണ്ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പങ്കിടുന്നു. കേരളസംസ്ഥാനം എന്‍എച്ച്എയുമായി 2018 ഒക്ടോബർ 31ന് കരാറില്‍ ഒപ്പു വെച്ചു, ഈ പദ്ധതി നടപ്പാക്കുന്നതിനു സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) രൂപീകരിച്ചു. കാരുണ്യ ആരോഗ്യ സൂരക്ഷ പദ്ധതി (കെ എ എസ് പി)യെന്നു ഇതു അറിയപ്പെടുന്നു.

2020 ജൂലൈ 1 മുതല്‍ കേരളസര്‍ക്കാര്‍ ഈ പദ്ധതി പുതുതായി രൂപീകരിച്ച സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) വഴി നേരിട്ട് നടപ്പാക്കുന്നതായിരിക്കും. പ്രൈവറ്റ് എംപാനല്‍ ആശുപത്രികളുടെ ക്ലെയിമുകള്‍ ഒരു ടിപിഎ /ഐഎസ്എ ഏജന്‍സിക്കു നല്‍കുന്നതായിരിക്കും. ടെന്‍ഡര്‍ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ടിപിഎ ഹെറിറ്റേജ് ഹെൽത്ത് ഇന്‍ഷുറന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്.

KASP-PMJAY പ്രത്യേകതകള്‍
• പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
• ഇതുപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും.
• പരിപൂര്‍ണ്ണമായ ചികിത്സ ഈ പദ്ധതിയിലൂടെ നല്കപ്പെടുന്നു
• ചികിത്സ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്കു ഈ പദ്ധതി ഒരു കൈത്താങ്ങ് ആയിരിക്കും.
• പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള 3 ദിവസത്തെ ചെലവും കൂടാതെ       ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിര്‍വഹിക്കപ്പെടുന്നതായിരിക്കും.
• കുടുംബാംഗങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം KASP-PMJAY      പദ്ധതിയിലൂടെ ലഭിക്കുന്നതായിരിക്കും.
• സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുന്നതായിരിക്കും.

•ഈ ക്ലൈമില്‍ മരുന്നുകള്‍, മറ്റാവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, മുറി വാടക, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍ , ഐസിയു ചാര്‍ജ്ജ്, ഭക്ഷണം, ഇംപ്ലാന്‍റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും.
• ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള മറ്റു അനുബന്ധ പ്രത്യാഘ്യാതങ്ങള്‍ക്കും സഹായം ലഭിക്കുന്നതായിരിക്കും.

KASP-PMJAY മേന്മകള്‍
വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത പദ്ധതികള്‍ പ്രകാരം ഓരോ കുടുംബത്തിനും 30000 മുതല്‍ 300000 വരെയുള്ള ചികിത്സ ചെലവുകളാണ് നിലവില്‍ നല്കപ്പെട്ടുകൊണ്ടിരിക്കുന്നത്.എന്നാല്‍ KASP-PMJAY പദ്ധതി പ്രകാരം 5 ലക്ഷം രൂപവരെ ചികിത്സക്കായി വിനിയോഗിക്കാവുന്നതാണ്.
• കണ്‍സള്‍ട്ടേഷന്‍, മെഡിക്കല്‍ പരിശോധനകള്‍, ചികിത്സകള്‍
• മെഡിസിനും അനുബന്ധ വസ്തുക്കളും
• അതി തീവ്ര പരിചരണ വിഭാഗം
• രോഗ നിര്‍ണ്ണയവും ലാബ് പരിശോധനകളും
• ഇംപ്ലാന്‍റേഷന്‍
• താമസ സൗകര്യം
• തുടര്‍ ചികിത്സ
ഇത്തരത്തില്‍ വിവിധ ചെലവുകള്‍ക്കായി ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതായിരിക്കും. മാത്രമല്ല ഈ പദ്ധതിക്കു കുടുംബാംഗങ്ങളുടെ പ്രായ പരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ ഒരു അര്‍ഹത മാനദണ്ഡമായിരിക്കില്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുന്നതായിരിക്കും.

മറ്റ് ആരോഗ്യ സഹായ പദ്ധതികൾ 

ആരോഗ്യകിരണം

പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം(RBSK) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാരോഗങ്ങള്‍ക്കും(OP/IP) ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന. ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും തികച്ചും സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാവുന്നതാണ്

2022 നവംബര്‍ 1 മുതല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ആരോഗ്യകിരണം പദ്ധതി നടപ്പാക്കുന്നത്.

ഗുണഭോക്താക്കള്‍

  • ഒരു വയസ്സു മുതല്‍ പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍.
  • മാതാപിതാക്കള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോ, ആദായനികുതി ദായകരോആകാന്‍ പാടില്ല.
  • ഒരു വയസ്സുവരെ കുട്ടികളുടെ ചികിത്സ JSSK സ്കീമില്‍ ഉള്‍പ്പെടുന്നതാണ്.

ചികിത്സ

  • പദ്ധതിയില്‍ വരുന്ന OP സേവനങ്ങള്‍ക്കായി പ്രത്യേകം OP പോര്‍ട്ടലും IP സേവനങ്ങള്‍ക്കായി ABPMJAY TMS പോര്‍ട്ടലുമാണ് ഉപയോഗിക്കുന്നത്.
  • ഗുണഭോക്താവ് ചികിത്സയ്ക്കായി ആശുപത്രിയെ സമീപിക്കുമ്പോള്‍ ആദ്യം ആ കുടുംബം ABPMJAY പദ്ധതിയില്‍ ഉള്‍പ്പെട്ടിണ്ടോ എന്ന് പരിശോധിക്കണം. ആയതിനു ശേഷം ടി കുടുംബം കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോ, ആദായനികുതി ദായകരോ ആണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ആരോഗ്യകിരണം സ്കീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ശ്രുതിതരംഗം

ശ്രുതിതരംഗം (കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സ്കീം) 0-5 വയസ് പ്രായമുള്ള ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും ഓഡിറ്ററി വെര്‍ബല്‍ ഹാബിലിറ്റേഷനും (എവിഎച്ച്) നല്‍കുന്നു. പൊതു ധനസഹായത്തോടെയുള്ള വിവിധ ആരോഗ്യ ധനസഹായ പരിപാടികള്‍ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി, 2023-24 വര്‍ഷം മുതല്‍ കുട്ടികള്‍ക്കായുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍(ശ്രുതി തരംഗം)പദ്ധതി സംസ്ഥാന ആരോഗ്യ ഏജന്‍സി വഴി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.ശ്രുതിതരംഗത്തിനുള്ള ചെലവ് ഒരു രോഗിക്ക് 5,20,000/- രൂപയായിരിക്കും.

ശ്രുതിതരംഗം പദ്ധതിയുടെ നടത്തിപ്പിനായി GO(Rt).No.1530/2023/H&FWD തീയതി 27.06.2023 പ്രകാരം രൂപീകരിച്ച ഒരു സാങ്കേതിക സമിതിയാണ് പദ്ധതിയില്‍ ലഭിക്കുന്ന അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കും പദ്ധതി നടത്തിപ്പിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനുമുള്ള ചുമതല.

 വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന്  അക്ഷയ  ന്യൂസ്‌ കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ്  ക്ലിക്ക് ചെയ്യുക
 
Download Akshaya News Kerala Mobile app

 നിര്‍വ്വഹിക്കുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.