ഐപിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

Jul 30, 2026
ഐപിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. അപേക്ഷകർ തങ്ങളുടെ താമസപരിധിയിലെ സ്റ്റേഷൻഹൗസ് ഓഫീസറിൽ നിന്നും സ്വഭാവ സർട്ടിഫിക്കറ്റും തങ്ങൾക്കെതിരെ കേസുകൾ ഇല്ല എന്നത് സംബന്ധിച്ച രേഖയും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2026 ആഗസ്റ്റ് 7 വൈകിട്ട് 5നകം തിരുവനന്തപുരം കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. പൂർണമല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-43. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2731300.