തൊഴിൽ തീരം - തൊഴിൽ മേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

ജോബ് ഫെസ്റ്റിലേക്കുള്ള രജിസ്‌ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും. നിലവിൽ ആയിരത്തിലധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോട്ട് ചെയ്തിട്ടുള്ളത്.

Feb 17, 2026
തൊഴിൽ തീരം -  തൊഴിൽ മേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

മത്സ്യബന്ധന വകുപ്പും  കേരള നോളെജ് ഇക്കോണമി മിഷനും  വിജ്ഞാനകേരളവും സംയുക്തമായി മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകർക്കായി സംഘടിപ്പിക്കുന്ന തൊഴിൽമേള തിരുവനന്തപുരം ജോൺ കോക്‌സ് മെമ്മോറിയൽ സി എസ് ഐ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നാളെ (18) മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തൊഴിൽതീരം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്ന് തൊഴിൽമേളകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്നത്. പുറമെ ഫെബ്രുവരി 21 ന് മധ്യമേഖലാ തൊഴിൽ മേള തൃശൂരും ഉത്തരമേഖലാ തൊഴിൽമേള കോഴിക്കോടും നടത്തും.

ജോബ് ഫെസ്റ്റിലേക്കുള്ള രജിസ്‌ട്രേഷൻ  രാവിലെ 9.30 ന് ആരംഭിക്കും. നിലവിൽ ആയിരത്തിലധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോട്ട് ചെയ്തിട്ടുള്ളത്. 40 ഓളം തൊഴിൽ ദാതാക്കൾ ഓൺലൈനായും ഓഫ്‌ലൈനായും പങ്കെടുക്കും. തൊഴിൽതീരം പദ്ധതിയ്ക്കായി തയ്യാറാക്കിയിരുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംസ്ഥാനത്തൊട്ടാകെ ഇതുവരെ 42000 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിന് മത്സ്യബന്ധന വകുപ്പ് കേരള നോളെജ് ഇക്കോണമി മിഷനുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയായ തൊഴിൽതീരത്തിന്റെ ഭാഗമായാണ് തൊഴിൽമേള നടത്തുന്നത്.

പരിപാടിയിൽ നഗരസഭാ കൗൺസിലർ അഡ്വ. പാർവതി അധ്യക്ഷയാകും. കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാകും. നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും. മത്സ്യബന്ധന തുറമുഖ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൽ നാസർഫിഷറീസ് വകുപ്പ് ഡയറക്ടർ ചെൽസാസിനിഅഡീഷണൽ ഡയറക്ടർ സ്മിത ആർ നായർജോൺ കോക്‌സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. അൻഷാദ് എ എസ്മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

Prajeesh N K MADAPPALLY