സമം കലാലയ മൈക്രോ ഫിലിം ഫെസ്റ്റ് എൻട്രികൾ 15 വരെ സമർപ്പിക്കാം

Jun 11, 2024
സമം കലാലയ മൈക്രോ ഫിലിം ഫെസ്റ്റ് എൻട്രികൾ 15 വരെ സമർപ്പിക്കാം

          സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന കേരള സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി, ഭാരത് ഭവന്റെ സംഘാടനത്തിൽ, സംസ്ഥാനതലത്തിൽ കലാലയ ഡിജിറ്റൽ ഫിലിം മേക്കിങ് മത്സരത്തിലേക്ക് എൻട്രികൾ സ്വീകരിക്കുന്നത് ജൂലൈ 15 വരെ നീട്ടി. സ്ത്രീധനം, അസമത്വം, പെൺകുട്ടികളോടുള്ള അതിക്രമം തുടങ്ങി സമൂഹത്തിൽ ആപൽക്കരമായി നിലനിൽക്കുന്ന ദുരവസ്ഥകളോട് നീതിപൂർവ്വം പ്രതികരിക്കുന്ന ഫിക്ഷനുകൾ,ശക്തമായ സന്ദേശം നൽകുന്ന റീൽസ്, പ്രതിസന്ധികളോട് പൊരുതി  മുന്നേറിയ സ്ത്രീകളുടെ അതിജീവനം മുന്നോട്ട് വയ്ക്കുന്ന  ഹ്രസ്വ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. 3 മുതൽ 5 മിനിട്ടുവരെ ദൈർഘ്യമുള്ള ഫിക്ഷനുകൾ, 30 സെക്കന്റ് മുതൽ 1 മിനിട്ട് വരെ ദൈർഘ്യമുള്ള റീൽസ്,5 മിനിട്ട് വരെ ദൈർഘ്യമുള്ള അതിജീവന കരുത്തിന്റെ സ്ത്രീ ജീവിത സാക്ഷ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഡോക്യുമെന്ററി എന്നീ കലാലയ സൃഷ്ടികൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം [email protected]എന്നമെയിലിലേക്കോ  മെമ്പർ സെക്രട്ടറി ഭാരത് ഭവൻ തൃപ്തി ബംഗ്ലാവ്, തൈക്കാട് എന്ന വിലാസത്തിൽ പെൻഡ്രൈവിലോ 2024 ജൂലൈ 15 നകം  അയച്ചു നൽകാവുന്നതാണ്. മികച്ച സൃഷ്ടികൾക്ക് ക്യാഷ് അവാർഡും,  ഫലകവും, സാക്ഷ്യപത്രവും നൽകും .കൂടുതൽ വിവരങ്ങൾക്ക് 0471 4000 282.