റിസര്‍ച്ച് അസിസ്റ്റന്റ് നിയമ നം
ജൂണ്‍ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. പ്രായപരിധി 35 വയസ്

വയനാട് : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദം, എം.പി.എച്ച്/എം.എസ്.സി നഴ്‌സിങ്/എം.എസ്.ഡബ്ല്യൂ ബിദുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ ജൂണ്‍ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍- 04712323223