നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭന മലയാളത്തിലേക്ക് തിരിച്ചുവരുന്നു.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നത്
മോഹൻലാൽ-ശോഭന താരജോഡികൾക്ക് ഒരു പ്രത്യേക ആരാധകർ തന്നെയുണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭന മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നത്. 15 വർഷങ്ങൾക്കുശേഷമാണ് ഇവർ ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്. 2009-ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയിലാണ് ശോഭനയും മോഹൻലാലും ഇതിനുമുൻപ് ഒന്നിച്ചത്. എന്നാൽ ഈ ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജോഡിയായിരുന്നു ശോഭന.2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി പ്രത്യക്ഷപ്പെട്ടത്. താൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. താനും മോഹൻലാലുമൊന്നിച്ചുള്ള 56-ാമത്തെ ചിത്രമാണിത്. നാലുവർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. 2020-ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്.
പ്രേക്ഷക - നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിന് എൽ360 എന്നാണ് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു.
കെ.ആർ സുനിലിന്റേതാണ് കഥ. കെ.ആർ.സുനിലിൻ്റേതാണു കഥ. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനാകുകയും ചെയ്ത കെ.ആർ.സുനിൽ മികച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.ഛായാഗ്രഹണം-ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -അവന്തിക രഞ്ജിത്. കലാസംവിധാനം -ഗോകുൽദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യൂംഡിസൈൻ - സമീരാസനീഷ്. നിർമ്മാണ നിർവ്വഹണം - ഡിക്സൻ പൊഡുത്താസ്. സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്. ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം റാന്നി, തൊടുപുഴ ഭാഗങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ -വാഴൂർ ജോസ്.