ലോകസഭാ തെരഞ്ഞെടുപ്പ്: ഹരിത ഗാനം പ്രകാശനം ചെയ്തു
" വോട്ട് ചെയ്യാൻ മറക്കല്ലേ, പ്രകൃതിയെയും" എന്ന് ഉത്ബോധിപ്പിച്ചുകൊണ്ട് ജില്ലാ ഭരണകൂടം - സ്വീപ് - ജില്ലാ ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ ഹരിതഗാനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു
തിരുവനന്തപുരം : 2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വവും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി " വോട്ട് ചെയ്യാൻ മറക്കല്ലേ, പ്രകൃതിയെയും" എന്ന് ഉത്ബോധിപ്പിച്ചുകൊണ്ട് ജില്ലാ ഭരണകൂടം - സ്വീപ് - ജില്ലാ ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ ഹരിതഗാനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. എല്ലാവരെയും വോട്ടെടുപ്പിൽ പങ്കാളികൾ ആക്കുന്നതിനും ഹരിത ചട്ട പാലനത്തിലൂടെ മാലിന്യം പരമാവധി കുറച്ച് തെരഞ്ഞെടുപ്പ് ഹരിതാഭമാക്കുക എന്നതാണ് ലക്ഷ്യം. ചടങ്ങിൽ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ അഖിൽ വി മേനോൻ, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കോഓർഡിനേറ്റർ പ്രകാശ്, പ്രോഗ്രാം ഓഫീസർ ബബിത തുടങ്ങിയവർ പങ്കെടുത്തു.