തമിഴ്നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടു കൂടിയ അവധി
സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച് കേരള സർക്കാർ ഉത്തരവായി

തിരുവനന്തപുരം : കേരളത്തിൽ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കർണാടകയിലേയും വോട്ടർമാർക്ക് ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച് കേരള സർക്കാർ ഉത്തരവായി. തമിഴ്‌നാട്ടിൽ ഏപ്രിൽ 19നും കർണാടകയിൽ ഏപ്രിൽ 26, മേയ് 7 തിയതികളിലുമാണ് വോട്ടെടുപ്പ്. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.