ബയോമെഡിക്കൽ എൻജിനീയർ നിയമനം

Nov 7, 2026
ബയോമെഡിക്കൽ എൻജിനീയർ നിയമനം

തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ ബയോമെഡിക്കൽ എൻജിനിയറുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോമെഡിക്കൽ എൻജിനിയറിങ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്‌സിൽ ബി.ടെക്/ബി.ഇ ആണ് യോഗ്യത. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 24 രാവിലെ 11ന് തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി ഡയറക്ടറുടെ ഓഫീസിൽ നേരിട്ടെത്തണം.