സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 30 ന്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് എം.എസ്.സി. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ഒക്ടോബർ 30 രാവിലെ 10 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11 നകം രജിസ്റ്റർ ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഒക്ടോബർ 31 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രവേശനത്തിനായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ എത്തണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364 .


