കുസാറ്റിൽ റിസർച് അസിസ്റ്റൻറ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്
ബിരുദാനന്തര ബിരുദം, നെറ്റ്, ഗേറ്റ് ഉള്ളവർക്കും ഇല്ലാത്തവർക്കും റിസർച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷിക്കാം
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിൽ ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി) ധനസഹായത്തോടെ നടക്കുന്ന പ്രോജക്ടിൽ റിസർച് അസിസ്റ്റൻറ് (1), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ (3) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ബിരുദാനന്തര ബിരുദം, നെറ്റ്, ഗേറ്റ് ഉള്ളവർക്കും ഇല്ലാത്തവർക്കും റിസർച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമുള്ളവർക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് വിശദമായ ബയോഡേറ്റയും സമാന മേഖലയിലെ പ്രവൃത്തിപരിചയം സഹിതം [email protected] എന്ന വിലാസത്തിൽ ജൂൺ മൂന്നിന് മുമ്പ് അയക്കണം. ഫോൺ: 0484-2862087, 2862088.