പുന്നമടക്കായലിൽ ചരിത്രമെഴുതി അരോമ. 72-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ ജേതാക്കളായി കൊല്ലത്തിന്‍റെ അരോമ ചുണ്ടൻ.
ആലപ്പുഴ പുന്നമടക്കായലിൽ നടന്ന 72 മത് നെഹ്റു ട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ ജേതാവായി .നടുഭാഗത്തിനാണ് രണ്ടാം സ്ഥാനം വീയപുരം മൂന്നാം സ്ഥാനവും നേടി. 4 മിനിറ്റ് 23 സെക്കൻ്റ് 328 മൈക്രോ സെക്കൻ്റാണ് അരോമ ചുണ്ടൻ്റെ ഫിനിഷിങ് സമയം. തൊട്ടു പിന്നിൽ 4 മിനിറ്റ് 23 സെക്കൻ്റ 448 മൈക്രോ സെക്കറ്റിൽ നടുഭാഗവും എത്തി. 4 മിനിറ്റ് 23 സെക്കൻ്റ് 770 മൈക്രോ സെക്കൻ്റിൽ വീയപുരം മൂന്നാമതും എത്തി.


