കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻറെ താരിഫ് റഗുലേഷന്റെ കരട് പ്രസിദ്ധീകരിച്ചു

പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Aug 24, 2026
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻറെ താരിഫ് റഗുലേഷന്റെ കരട് പ്രസിദ്ധീകരിച്ചു
kseb regulatory commission

വൈദ്യുതിരംഗത്തെ പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും ചിലവ് ചുരുക്കലും വഴി ലഭിക്കുന്ന നേട്ടം പൂർണ്ണമായും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി  കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻറെ താരിഫ് റെഗുലേഷൻറെ കരട് പ്രസിദ്ധീകരിച്ചു. 2027-28 സാമ്പത്തിക വർഷം മുതൽ ആരംഭിക്കുന്ന അഞ്ചുവർഷ നിയന്ത്രണ കാലത്തേക്കുള്ള കരടാണ് പ്രസിദ്ധീകരിച്ചത്. നിലവിലുള്ള 2021-ലെ താരിഫ് റഗുലേഷന്റെ കാലയളവ് 2026-27 സാമ്പത്തിക വർഷത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കരട് റഗുലേഷനുകൾ തയ്യാറാക്കിയത്.

കെ എസ് ഇ ബിയുടെ കാര്യക്ഷമതഉത്തരവാദിത്തംസേവന നിലവാരം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ചട്ടങ്ങൾ കരട് റഗുലേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും  സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹനം നൽകാനുള്ള വ്യവസ്ഥകൾ കരടിലുണ്ട്. കൂടാതെ കാര്യക്ഷമമായ വൈദ്യുതി സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി വാങ്ങൽ ചിലവ് കുറയ്ക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.

വൈദ്യുതി വിതരണപ്രസരണ മേഖലകളിലെ പ്രവർത്ത-പരിപാലന (O&M) ചില വുകൾ നിർണ്ണയിക്കുന്നതിനുള്ള രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ ഫ്ളാറ്റ് എസ്‌കലേഷൻ (സ്ഥിരമായ നിരക്കിൽ വർദ്ധിക്കുന്ന) രീതിയ്ക്ക് പകരംബിസിനസ്സിന്റെ വളർച്ചയുമായും യഥാർത്ഥ CPI :WPI സൂചികകളുമായി ബന്ധിപ്പി ച്ചുകൊണ്ടുള്ള മാനദണ്ഡാതിഷ്ടിത (Normative and Bench Mark based) സമീപനമാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ (BESS), Pumped Storage Project (PSP) കൾ ഉൾപ്പെടെയുള്ള ഊർജ്ജ സംഭരണ സംവിധാനങ്ങളുടെ താരിഫ് നിർണ്ണയിക്കുന്നതിനായി സമഗ്രമായി ചട്ടക്കൂട് നിർദ്ദേശിച്ചിട്ടുണ്ട്.

2021-ലെ താരിഫ് റഗുലേഷനുകൾ വിജ്ഞാപനം ചെയ്തതിനുശേഷം വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങളുംസി.ഇ.ആർ.സിസി.ഇ.എ പുറപ്പെടുവിച്ച റഗുലേഷനുകളുംകേന്ദ്ര സർക്കാരിന്റെ ചട്ടങ്ങളും കൂടി കണക്കിലെടുത്താണ് കരട് റഗുലേഷനുകൾ തയ്യാറാക്കിയത്. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള വിതരണ യൂട്ടിലിറ്റികൾക്കായിട്ടുള്ള പ്രവർത്തന - പരിപാലന (O&M) മാന ദണ്ഡങ്ങൾ, BESS സംബന്ധിച്ചുള്ള ഉപദേശക കുറിപ്പ്സുപ്രീം കോടതിയുടെയുംഅപ്പലേറ്റ് ട്രൈബ്യൂണലിന്റെയും റഗുലേറ്ററി അസറ്റ് ലിക്യുഡേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവുകളും42-ാമത് സ്റ്റേറ്റ് അഡൈ്വസറി കമ്മറ്റി മീറ്റിംഗിൽ ലഭിച്ച അഭിപ്രായങ്ങളും കൂടി കണക്കിലെടുത്താണ് കരട് റഗുലേഷൻ രൂപീകരിച്ചിട്ടുളളത്.

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റെഗുലേഷൻ 2026 ന്റെ കൺസൾട്ടേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് മുഖേന സെപ്റ്റംബർ 18ന് മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക്  കമ്മീഷന്റെ ഓഫീസ് സമയത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിൽ (ഫോൺ നമ്പർ: 0471-2735544) ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി കമ്മീഷന്റെ വെബ്സൈറ്റ് www.erckerala.org സന്ദർശിക്കുക. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ [email protected] മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ നൽകാവുന്നതാണ്. തപാൽ/ ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറികേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻകെ.പി.എഫ്.സി ഭവനംസി.വി.രാമൻപിള്ള റോഡ്വെളളയമ്പലംതിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ സെപ്റ്റംബർ 25 ന് വൈകിട്ട് 5 വരെ സ്വീകരിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.