കേരള ശാസ്ത്ര പുരസ്‌കാര'ത്തിന് നാമനിർദേശങ്ങൾ

Aug 24, 2026
കേരള ശാസ്ത്ര പുരസ്‌കാര'ത്തിന് നാമനിർദേശങ്ങൾ
kerala sastra puraskaar

ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് നൽകുന്ന കേരള ശാസ്ത്ര പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ആവിഷ്‌കരിച്ച പുരസ്കാരം കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് ആധാരമായി പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപയുംപ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള ഫാറംനിബന്ധനകൾ എന്നിവ www.kscste.kerala.gov.in ൽ ലഭ്യമാണ്. നിർദ്ദിഷ്ട ഫാറത്തിൽ തയ്യാറാക്കിയ നാമനിർദ്ദേശങ്ങൾ അയക്കേണ്ട വിലാസം:-എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽശാസ്ത്രഭവൻപട്ടംതിരുവനന്തപുരം-695004. ഇ-മെയിൽ[email protected] . നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.